|    Oct 18 Thu, 2018 12:33 pm
FLASH NEWS
Home   >  Kerala   >  

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി

Published : 10th August 2018 | Posted By: sruthi srt

കോഴിക്കോട്: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താല്‍ തീരുമാനിച്ചതായി ക്യാംപ് ഓഫീസര്‍ യു അബ്ദുള്‍ കരീം അറിയിച്ചു.ഇടമലയാര്‍ അണക്കെട്ട് തുറന്നുവിട്ട സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുമണിക്കൂര്‍ ഭാഗികമായി സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

മൂന്ന് ആഗമന വിമാന സര്‍വീസുകള്‍ തിരിച്ചുവിട്ടു. പെരിയാറിലെ നീരൊഴുക്ക് വര്‍ധിച്ചതോടെ വിമാനത്താവളത്തിന്റെ സമീപമുള്ള കൈവഴിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss