|    Sep 21 Fri, 2018 1:36 am
FLASH NEWS
Home   >  Kerala   >  

പ്രളയ ബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് രാഹുല്‍ ചെങ്ങന്നൂരില്‍

Published : 28th August 2018 | Posted By: mtp rafeek

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ആദ്യം ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. ചെങ്ങന്നൂരിലെ ക്യാംപില്‍ അദ്ദേഹം ദുരിതബാധിതരുമായി സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് ആലപ്പുഴയില്‍ എത്തുന്ന അദ്ദേഹം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. പിന്നീട് കൊച്ചിയിലേക്ക് പോകുന്ന രാഹുല്‍ 3.45 മുതല്‍ 6.15 വരെ ആലുവയിലെ ദുരിതാശ്വാസ ക്യാംപുകളും ചാലക്കുടിയിലെയും ചേന്ദമംഗലത്തേയും പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് കൊച്ചിയില്‍ വിശ്രമം. ബുധനാഴ്ച രാവിലെ പത്തിന് വിമാനത്തില്‍ കോഴിക്കോടിന് തിരിക്കും. തുടര്‍ന്നു ഹെലികോപ്റ്ററില്‍ പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ കോട്ടത്തറ ഗ്രാമം സന്ദര്‍ശിക്കും. തുടര്‍ന്നു കോഴിക്കോട് വഴി ഡല്‍ഹിക്കു മടങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss