|    Nov 19 Mon, 2018 2:36 pm
FLASH NEWS
Home   >  National   >  

റഫേല്‍ വിമാനങ്ങളുടെ വില സുപ്രിംകോടതിയിലും വെളിപ്പെടുത്തില്ലെന്ന് കേന്ദ്രം

Published : 1st November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടിലെ വില പൂര്‍ണമായും സുപ്രിംകോടതിയിലും വെളിപ്പെടുത്തില്ലെന്ന് കന്ദ്രസര്‍ക്കാര്‍. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്‍കാനാകൂവെന്നാണ് മോദി സര്‍ക്കാരിന്റെ നിലപാടെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇടപാടിലെ തീരുമാനങ്ങള്‍ മാത്രം പരിശോധിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയ കോടതി, വിമാനങ്ങളുടെ വില വിവരങ്ങളും സാങ്കേതിക വിശദാംശങ്ങളും 10 ദിവസത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അധിക സാങ്കേതിക സംവിധാനങ്ങള്‍ക്ക് നല്‍കിയ വില വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നാണ് കേന്ദ്രവാദം. വിവരങ്ങള്‍ നല്‍കാനാവില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇടപെട്ട സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് കാത്തിരിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss