|    Aug 19 Sun, 2018 8:54 pm
FLASH NEWS
Home   >  News now   >  

റോജേഴ്‌സ് കപ്പില്‍ മരിന്‍ സിലിച്ചിനെ വീഴ്ത്തി നദാല്‍ സെമിയില്‍

Published : 11th August 2018 | Posted By: jaleel mv


ടൊറോന്റോ: റോജേഴ്‌സ് കപ്പില്‍ കുതിപ്പു തുടര്‍ന്ന് നിലവിലെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ആറാം നമ്പര്‍ താരവുമായ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്ക് കുതിച്ചു. ആദ്യ സെറ്റ് നഷ്ടമായ നദാല്‍ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും വന്‍ മുന്നേറ്റം കാഴ്ച വച്ചാണ് മല്‍സരം സ്വന്തമാക്കിയത്. സ്‌കോര്‍ 2-6,6-4,6-4. ആദ്യ രണ്ട് സെറ്റുകള്‍ അവസാനിച്ചപ്പോള്‍ ഇരുവരും 1-1ന്റെ സമനിലയിലായിരുന്നു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ സൂപ്പര്‍ താരങ്ങള്‍ 4-4 ല്‍ നില്‍ക്കേ തുടര്‍ച്ചയായ രണ്ട് പോയിന്റ് സ്വന്തമാക്കിയാണ് നദാല്‍ സെറ്റ് പോയിന്റും മാച്ച് പോയിന്റും കരസ്ഥാക്കിയത്.
38ാം നമ്പര്‍ താരം റഷ്യയുടെ കരണ്‍ ഖച്ചനോവാണ് സെമിയില്‍ നദാലിന്റെ എതിരാളി. ലോക 39ാം നമ്പര്‍ താരം ഹോളണ്ടിന്റെ ഡേവിഡ് ഹാസെയെയാണ് ക്വാര്‍ട്ടറില്‍ കരണ്‍ ഖച്ചനോവ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,6-1. നേരത്തേ സൂപ്പര്‍ താരം സ്റ്റാന്‍ വാവ്‌റിങ്കയെ നദാല്‍ പ്രീക്വാര്‍ട്ടറില്‍ തോല്‍പിച്ചിരുന്നു.
മറ്റൊരു സെമിയില്‍ ലോക ആറാം നമ്പര്‍ താരം ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സന്‍ 27ാം നമ്പര്‍ താരം സ്റ്റെഫനോസ് സിറ്റ്‌സിപാസിനെ നേരിടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss