|    Nov 21 Wed, 2018 1:02 am
FLASH NEWS
Home   >  News now   >  

റാഫേല്‍ നദാല്‍ ഫൈനലില്‍

Published : 13th August 2018 | Posted By: jaleel mv

ടൊറോന്റോ: നിലവിലെ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ റോജേഴ്‌സ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഗ്രീസിന്റെ ലോക 27ാം നമ്പര്‍ താരം സ്റ്റെഫനോസ് സിറ്റ്‌സിപ്പാസിനെയാണ് നദാല്‍ ഫൈനലില്‍ നേരിടുക. സെമിയില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡായ നദാല്‍ സീഡില്ലാതാരം റഷ്യയുടെ കരണ്‍ ഖചനോവിനെ ഒരു മണിക്കൂറും 51 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6,6-4. ഖച്ചനോവിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് റാഫേല്‍ നദാല്‍ ഫൈനലില്‍ കടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കര്‍ വരെ നീണ്ടെങ്കിലും രണ്ടാം സെറ്റില്‍ ബ്രേക്ക് മുതലാക്കിയ നദാല്‍ 6-4 എന്ന സ്‌കോറിന് സെറ്റും മല്‍സരവും സ്വന്തമാക്കി.അതേസമയം, അട്ടിമറികള്‍ ശീലമാക്കിയ ഗ്രീസ് താരം ഇന്നലെ ലോക ആറാം നമ്പര്‍ താരം ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെയാണ് വീഴ്ത്തിയത്. രണ്ട് മണിക്കൂറും 51 മിനിറ്റും വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് ടൂര്‍ണമെന്റിലെ നാലാം സീഡിനെ താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-7,6-4,7-6. ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു ലോക 27ാം നമ്പര്‍ താരത്തിന്റെ തിരിച്ചുവരവ്. നേരത്തേ കഴിഞ്ഞ സീസണില്‍ ഇവിടെ കിരീടം ചൂടിയ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെറേവിനെ താരം ക്വാര്‍ട്ടറില്‍ അട്ടിമറിച്ചിരുന്നു. താരത്തിന്റെ ആദ്യ മാസ്റ്റേഴ്‌സ് ഫൈനലാണിത്. വനിതകളില്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ് മൂന്നാം സീഡ് അമേരിക്കയുടെ സ്ലോവാനി സ്റ്റീഫന്‍സിനെ നേരിടും. സിമോണ 15ാം സീഡ് ആഷ്‌ലെയഗ് ബാര്‍ട്ടിയെ അനായാസം തോല്‍പ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍ 6-4,6-1. മറുവശത്ത് അഞ്ചാം സീഡ് എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് സ്റ്റീഫന്‍സ് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 6-3,6-3.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss