|    Sep 23 Sun, 2018 2:01 am
FLASH NEWS
Home   >  News now   >  

റോജേഴ്‌സ് കപ്പ് റാഫേല്‍ നദാലിന്

Published : 13th August 2018 | Posted By: jaleel mv


ടൊറൊന്റോ: റോജേഴ്‌സ് കപ്പ് മാസ്‌റ്റേഴ്‌സ് കിരീടം സ്‌പെയിനിന്റെ നിലവിലെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന്. വമ്പന്‍ അട്ടിമറികളിലൂടെ ഫൈനലിലെത്തിയ ഗ്രീസിന്റെ യുവതാരം സ്‌റ്റെഫാനോസ് സിറ്റ്‌സിപ്പാസിനെയാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 7-6. ഇത് 33ാം തവണയാണ് നദാല്‍ മാസ്‌റ്റേഴ്‌സ് കിരീടം ചൂടുന്നത്.
ആദ്യ സെറ്റ് 6-2ന് അനായാസം സ്വന്തമാക്കിയ റാഫ രണ്ടാം സെറ്റില്‍ വമ്പന്‍ പോര് മുന്നില്‍ കണ്ടു.
മകളിയുടെ അവസാന സമയങ്ങളില്‍ സിറ്റ്‌സിപ്പാസ് കാര്യമായ വെല്ലുവിളി ഉയര്‍ത്തുകയും സെറ്റ് സ്വന്തമാക്കാന്‍ അവസരം ഉണ്ടായെങ്കിലും നദാലിന്റെ പരിചയസമ്പന്നതയും പോരാട്ടവീര്യവും മല്‍സരം രണ്ട് സെറ്റില്‍ അവസാനിപ്പിച്ചു. നദാലിന്റെ 80ാമത് കിരീട നേട്ടമായിരുന്നു ഇന്നാലത്തേത്. ഇതോടെ വര്‍ഷാവസാനവും നദാല്‍ ഒന്നാം സ്ഥാനത്ത് തുടരാനുള്ള സാധ്യത വര്‍ദ്ധിച്ചു.
വനിതകളില്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ് ലോക മൂന്നാം നമ്പര്‍ അമേരിക്കന്‍ താരമായ സ്ലൊവാനി സ്റ്റീഫന്‍സിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് കിരീടം സ്വന്തമാക്കി. സ്‌കോര്‍ 7-6,3-6,6-4. ടൈ ബ്രേക്കറില്‍ കലാശിച്ച ആദ്യ സെറ്റ് സിമോണ നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ച സ്റ്റീഫന്‍സ് 6-3 സ്വന്തമാക്കി. ഇതോടെ മൂന്നാം സെറ്റ് കിരീടാവകാശിയായി തിര്‌ഞ്ഞെടുക്കാനുള്ള സെറ്റായി. ഒന്നാം നമ്പര്‍ താരത്തിന്റെ കളി പുറത്തെടുത്ത റൊമാനിയന്‍ താരം 6-4 എന്ന സ്‌കോറിന് കിരീടം സ്വന്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss