|    Sep 19 Wed, 2018 10:24 am
FLASH NEWS
Home   >  National   >  

ഐആര്‍സിടിസി അഴിമതി കേസ്: ലാലു പ്രസാദ് ഓഴികെയുള്ളവര്‍ക്ക് ജാമ്യം

Published : 31st August 2018 | Posted By: afsal ph


ന്യൂഡല്‍ഹി: ഐആര്‍സിടിസി ഹോട്ടല്‍ ടെന്റര്‍ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിക്കും തേജസ്വിനി യാദവിനും ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചു. കോടതിയില്‍ ഹാജരാകാത്തതിനാല്‍ രാഷ്ട്രീയ ജനത ദള്‍(ആര്‍ജെഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ജാമ്യം നല്‍കിയില്ല. കാലിത്തീറ്റ കുമ്പകോണ കേസില്‍ റാഞ്ചിയിലെ ബിസ്ര മുണ്ട സെന്ററല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് ലാലു. ഇതിനെത്തുടര്‍ന്ന് ഒക്ട്‌ടോബര്‍ ആറിന് കോടതിയില്‍ ഹാജരാകണമെന്ന് അറിയിച്ച് കോടതി അദ്ദേഹത്തിന് നോട്ടിസ് നല്‍കി.
ലാലുവിനെ കൂടാതെ ആര്‍ജെഡി പ്രവര്‍ത്തകരായ പി സി ഗുപ്ത, സരള ഗുപ്ത എന്നിവര്‍ക്കെതിരെയും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ലാലുപ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കുന്ന കാലത്ത് പുരിയിലെയും റാഞ്ചിയിലെയും ഐആര്‍സിടിസി ഹോട്ടലുകളുകള്‍ക്ക് നല്‍കുന്ന കരാറില്‍ അഴിമതി കാണിച്ചു എന്നതാണ് ഈ കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss