Flash News

പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ വിടാന്‍ ഇനി എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല

പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ വിടാന്‍ ഇനി എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല
X


ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായോ സ്ഥിരമായോ രാജ്യം വിടാന്‍ ഇനി എക്‌സിറ്റ് പെര്‍മിറ്റിന്റെ ആവശ്യമില്ല. അതേസമയം, ഒരു കമ്പനിയില്‍ നിര്‍ണായക പദവികളിലിരിക്കുന്ന അഞ്ചു ശതമാനം തൊഴിലാളികള്‍ക്ക് തുടര്‍ന്നും എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായി വരും. ഇവരുടെ എണ്ണം മൊത്തം തൊഴിലാളികളില്‍ അഞ്ചു ശതമാനത്തില്‍ കൂടുതരുതെന്നും നിര്‍ദേശമുണ്ട്.

സുപ്രധാന സ്ഥാനങ്ങളില്‍ ജോലി ചെയുന്ന എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ ലിസ്റ്റ് തൊഴിലുടമകള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന് കൈമാറാം. നിലവില്‍ തൊഴില്‍ നിയമത്തിന് കീഴില്‍ വരുന്ന തൊഴിലാളികള്‍ക്ക് മാത്രമാണ് നിയമം ബാധകമാവുക. ഗാര്‍ഹിക തൊഴിലാളികള്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടില്ല.

വിദേശികളുടെ രാജ്യത്തേക്കുള്ള പോക്ക്, വരവ്,താമസം നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള 2015 ലെ നിയമം 21 ല്‍ ഭേദഗതി വരുത്തിയാണ് ഇന്നലെ വൈകിട്ടോടെ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ചരിത്രപരമായ തീരുമാനം അറിയിച്ചത്.

ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഭേദഗതി ചെയുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയുന്നതിന്റെ ആദ്യ പടിയായാണ് പലരും ഈ നിയമത്തെ നോക്കി കാണുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്
വര്‍ഷങ്ങളായി രാജ്യത്തെ വിദേശ തൊഴിലാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയമ ഭേദഗതികളാണ് ഇന്നലെ അമീര്‍ പ്രഖ്യാപിച്ചത്.

അതേ സമയം, വിദേശികള്‍ക്ക് സ്ഥിര സ്വഭാവത്തിലുള്ള താമസ വിസകള്‍ അനുവദിക്കുന്നതിനുള്ള ശൂറാ കൗണ്‍സില്‍ കരട് പ്രമേയത്തിന് ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കി. ഇരുപതു വര്‍ഷക്കാലം താമസ വിസയില്‍ രാജ്യത്തു ജീവിച്ച വിദേശികള്‍ക്ക് സ്ഥിരം താമസ വിസക്കായി അപേക്ഷിക്കാം.
Next Story

RELATED STORIES

Share it