|    Sep 21 Fri, 2018 7:25 am
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസ്: സൈനയ്ക്ക് ചരിത്രവെങ്കലം; സിന്ധു ഫൈനലില്‍

Published : 27th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ചരിത്രത്തിലാദ്യമായി സെമിയില്‍ കടന്ന ഇന്ത്യന്‍ താരങ്ങളില്‍ സൈന പരാജയപ്പെട്ടപ്പോള്‍ ഫൈനലില്‍ പ്രവേശിച്ച് പിവി സിന്ധു പുതു ചരിത്രം കുറിച്ചു. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമഗുച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു അവസാന പോരിന് യോഗ്യത നേടിയത്. ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സകോര്‍ 21-17, 15-21, 21-10. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സിന്ധു. സൈനയെ പരാജയപ്പെടുത്തിയ ലോക ഒന്നാം നമ്പര്‍ താരം തായ് സു യുങാണ് സിന്ധുവിന്റെ എതിരാളി. നാളെയാണ് ഫൈനല്‍.
ആദ്യ സെറ്റില്‍ ജാപ്പനീസ് താരത്തിന്റെ പിഴവ് മുതലെടുത്ത സിന്ധു ജയം അക്കൗണ്ടിലാക്കുകയായിരുന്നു. രണ്ടാം ഗെയിമില്‍ യമഗൂച്ചി തിരിച്ചടിച്ചതോടെ 21-15ന് ലോക രണ്ടാം നമ്പര്‍ താരം ജയം സ്വന്തമാക്കി. ആദ്യത്തെ രണ്ട് സെറ്റ് അവസാനിച്ചതോടെ 1-1ന്റെ സമനില. ഇതോടെ അവസാന സെറ്റ് ഇരുവര്‍ക്കും നിര്‍ണായകമായി. മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ തന്നെ സിന്ധു ലീഡ് നേടി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ സിന്ധു 11-7ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ലോക രണ്ടാം നമ്പര്‍ താരത്തിന് ഒരവസരം പോലും സിന്ധു നല്‍കിയില്ല. 11 പോയിന്റ് വ്യത്യാസത്തില്‍ ഫൈനലിലേക്ക്.
അതേസമയം, സിന്ധുവിനു മുന്‍പേ ക്വര്‍ട്ടര്‍ കടമ്പ കടന്ന സൈന നെഹ്‌വാളിന്റെ ചരിത്രക്കുതിപ്പിനാണ് ചൈനീസ് തായ്‌പെയുടെ തായ് സു യിങ് സെമിഫൈനലില്‍ വിരാമമിട്ടത്. ഇന്നു നടന്ന ആദ്യ സെമി പോരാട്ടത്തില്‍ സൈനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒന്നാം നമ്പര്‍ താരം തായ് സൂ യിങ് വീഴ്ത്തിയത്. സ്‌കോര്‍: 21-17, 21-14. ഇതോടെ സൈനയുടെ പോരാട്ടം വെങ്കല മെഡലില്‍ ഒതുങ്ങി.
നിലവില്‍ ഏഴു സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss