|    Dec 13 Thu, 2018 6:30 pm
FLASH NEWS
Home   >  Kerala   >  

പ്രവാസിയില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വറിന്റെ പുനപരിശോധനാ ഹര്‍ജി തള്ളി

Published : 5th December 2018 | Posted By: G.A.G

തിരുവനന്തപുരം: പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിക്കുന്ന കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പി.വി.അന്‍വര്‍ എം.എല്‍.എ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി കോടതി തള്ളി. കേസ് അന്വേഷിക്കാതിരിക്കാന്‍ തക്ക വാദങ്ങളൊന്നും ഹര്‍ജിയില്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
2012ല്‍ മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസി മലയാളിയായ സലീമില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരായ കേസ്. മംഗലാപുരത്ത് കെ.ഇ ക്രഷര്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനമുണ്ടെന്നും ഇതില്‍ പത്ത് ശതമാനം ഓഹരി നല്‍കാമെന്നും പറഞ്ഞ് അന്‍വര്‍ സലീമില്‍ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. എന്നാല്‍ പിന്നീട് സലീം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss