|    Dec 11 Tue, 2018 9:00 pm
FLASH NEWS
Home   >  Kerala   >  

പി ടി എ റഹീം എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍

Published : 23rd November 2018 | Posted By: basheer pamburuthi

കോഴിക്കോട്: ഹവാല പണമിടപാട് കേസില്‍ പി ടി എ റഹീം എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റിലായതായി സൂചന. എംഎല്‍എയുടെ മകന്‍ ടി പി ഷബീര്‍, മകളുടെ ഭര്‍ത്താവ് ഷബീര്‍ വയോളി എന്നിവരാണ് ദമ്മാമില്‍ അറസ്റ്റിലായതെന്നാണു വിവരം. കുന്ദമംഗലത്ത് ഇടതു സ്വതന്ത്രനായി ജയിച്ച നാഷനല്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് പി ടി എ റഹീം. ഹവാല ഇടപാടുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെയും ആരോപണമുയര്‍ന്നിരുന്നു. നേരത്തേ എംഎല്‍എ ഉപയോഗിക്കുന്നത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കാറാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഒരാഴ്ച മുമ്പാണ് അറസ്റ്റ് നടന്നതെന്നാണു വിവരമെങ്കിലും ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് പി ടി എ റഹീം എംഎല്‍എയുടെ വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss