|    Dec 15 Sat, 2018 10:25 pm
FLASH NEWS
Home   >  Kerala   >  

ജാഗ്രതാനിര്‍ദ്ദേശം; ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകള്‍ തുറക്കും

Published : 20th August 2018 | Posted By: sruthi srt

പത്തനംതിട്ട: ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായ ആനത്തോട്, പമ്പ, മൂഴിയാര്‍ എന്നീ ഡാമുകള്‍ തുറന്നു വിടുമെന്ന് പത്തനം തിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.

ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ സംഭരണികളിലേക്ക് നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. അതിനാല്‍ അധിക ജലം പമ്പ നദിയിലേക്ക് വിടും. ഇതുമൂലം പമ്പയിലും കക്കാട്ടാറ്റിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss