|    Sep 26 Wed, 2018 12:20 pm
FLASH NEWS
Home   >  Sports  >  Football  >  

ആദ്യ ഗോള്‍ നെയ്മര്‍ വക, പിഎസ്ജിക്ക് വിജയത്തുടക്കം

Published : 13th August 2018 | Posted By: jaleel mv


പാരിസ്: ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലുജി ബഫണ്‍ പിഎസ്ജിക്കായി അരങ്ങേറ്റം കുറിക്കുകയും സൂപ്പര്‍ താരം നെയ്മര്‍ ഗോള്‍ സ്വന്തമാക്കുകയും ചെയ്ത മല്‍സരത്തില്‍ കയിനെതിരേ പിഎസ്ജിക്ക് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി ജയം അക്കൗണ്ടിലാക്കിയത്. നെയ്മറിനെ കൂടാതെ അഡ്രിയാന്‍ റാബിയറ്റും തിമോത്തി വിയ്യയും പിഎസ്ജിക്കായി ഗോള്‍ കണ്ടെത്തി. നെയ്മര്‍, ഡിമരിയ, ക്രിസ്റ്റഫര്‍ എന്‍കുങ്കു ത്രയത്തെ മുന്നില്‍ നിര്‍ത്തി പുതിയ കോച്ച് തോമസ് തുച്ചെല്‍ പിഎസ്ജിയെ 4-3-3 എന്ന ശൈലിയിലാണ് വിന്യസിച്ചത്. സൂപ്പര്‍ താരങ്ങളായ എഡിന്‍സന്‍ കവാനി, കൈലിയന്‍ എംബാപ്പെ എന്നിവര്‍ ഇന്നലെ കളത്തിലിറങ്ങിയില്ല. കളി തുടങ്ങി 10ാം മിനിറ്റില്‍ തന്നെ നെയ്മര്‍ തന്റെ ഗോള്‍ കണ്ടെത്തി. എന്‍കുങ്കുവിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. തുടര്‍ന്ന് 35ാം മിനിറ്റില്‍ റാബിയറ്റിലൂടെ പി എസ് ജി ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഡി മരിയ ആയിരുന്നു രണ്ടാം ഗോളിന് അവസരം ഒരുക്കിയത്. കളിയുടെ അവസാന നിമിഷത്തില്‍ യുവ താരം തിമോതി വിയയും എതിര്‍വല കുലുക്കിയതോടെ 3-0ന്റെ ജയം പിഎസ്ജിക്ക് സ്വന്തം. വിയയുടെ ആദ്യ ഫ്രഞ്ച് ലീഗ് ഗോളായിരുന്നു ഇത്. മറ്റൊരു മല്‍സരത്തില്‍ ലിയോണ്‍ അമിയെന്‍സിനെയും സ്റ്റ്രാസ്ബര്‍ഗ് ബോര്‍ഡോക്‌സിനെയും ഏകപക്ഷിയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 17 വര്‍ഷങ്ങളായി യുവന്റസിന്റെ വലകാത്ത ബഫണ്‍ കഴിഞ്ഞ സീസണിന്റെ അവസാനമാണ് പിഎസ്ജിയിലേക്ക് കൂടുമാറുമെന്ന് പ്രഖ്്യാപിച്ചത്. സീരി എയില്‍ മല്‍സരങ്ങളുടെ എണ്ണത്തില്‍ 608 കളികളുമായി ബഫണാണ് രണ്ടാമത്. 974 മിനിറ്റുകള്‍ ഗോള്‍ വഴങ്ങാതെ ഏറ്റവും കൂടുതല്‍ നിമിഷം ഗോള്‍ വഴങ്ങാത്തതിനുള്ള റെക്കോഡ്, ഒരു സീസണില്‍ മാത്രം 21 ക്ലീന്‍ഷീറ്റ് എന്ന റെക്കോഡ് തുടങ്ങി ഇറ്റലിയിലെ ഒരുവിധം എല്ലാ റെക്കോഡും ബുഫണ്‍ സ്വന്തമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss