|    Sep 19 Wed, 2018 12:53 pm
FLASH NEWS
Home   >  Sports  >  Football  >  

മുന്നേറ്റത്തില്‍ തിളങ്ങി പിഎസ്ജി

Published : 26th August 2018 | Posted By: jaleel mv


പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ മുന്നേറ്റ ത്രയം ഗോളടിച്ച് തിളങ്ങിയ മല്‍സരത്തില്‍ എംഗേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുക്കി ഫ്രഞ്ച് ചാംപ്യന്‍മാര്‍.
സീസണില്‍ ആദ്യമായി എംബ്ാപ്പേ, കവാനി, നെയ്മര്‍ ത്രയം കളിക്കാനിറങ്ങിയ മല്‍സരത്തിലാണ് ഈ ഗോളടി മേളം. ഗോള്‍ പോസ്റ്റില്‍ യുവന്റസില്‍ നിന്ന് ചേക്കേറിയ ബഫണ് പകരമായി അരിയോലയെ ഇറക്കിയ മല്‍സരത്തിലാണ്് ടീമിന്റെ സ്വപ്‌ന തുല്മായ പ്രകടനം അരങ്ങേറിയത്്.
മല്‍സരത്തിലെ 12ാം മിനിറ്റില്‍ കവാനിയിലൂടെയാണ് പിഎസ്ജി ഗോള്‍ വേട്ട തുടങ്ങിയത്. എന്നാല്‍ പിഎസ്ജിക്ക് ഷോക്ക് സമ്മാനിച്ച് 21 മിനിറ്റില്‍ പെനല്‍റ്റിയിലൂടെ എതിര്‍ ടീം താരം മംഗാനി മല്‍സരം 1-1ന്റെ സമനിലയിലാക്കി. എംഗേഴ്‌സ് സ്‌ട്രൈക്കര്‍ തിലോ കെഹ്‌റാര്‍ ഫ്‌ലാവിന്‍ ടെയ്റ്റിനെ ഫൗള്‍ ചെയ്തതിനാണ് പിഎസ്ജിക്ക് പ്രതികൂലമായി പെനല്‍റ്റി വിധിച്ചത്. രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പിഎസ്ജി മല്‍രത്തില്‍ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 51ാം മിനിറ്റില്‍ എംബാപ്പെയുടെ മികച്ചൊരു ഷോട്ടിലൂടെ വീണ്ടും ലീഡ് പിടിച്ച പിഎസ്ജി തുടര്‍ന്ന് 66ാം മിനിറ്റില്‍ നെയ്മറും ഗോള്‍ നേടിയതോടെ മല്‍സരം തങ്ങളുടെ വരുതിയിലാക്കുകകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss