|    Nov 21 Wed, 2018 3:04 am
FLASH NEWS
Home   >  Kerala   >  

ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീയെ പ്രായത്തില്‍ സംശയമുന്നയിച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു

Published : 20th October 2018 | Posted By: G.A.G

ശബരിമല : ശബരിമല വലിയ നടപ്പന്തലില്‍ ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീയെ പ്രായത്തില്‍ സംശയമുന്നയിച്ച് പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു.തിരുച്ചിറപ്പിള്ളി സ്വദേശി ലതയെയാണ് തടഞ്ഞു നിറുത്തി ചോദ്യം ചെയ്തത്. തനിക്ക് 52 വയസ്സുണ്ടെന്ന് ലത തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു ബോധ്യപ്പെടുത്തിയിട്ടും സംശയം തീരാതെ പ്രതിഷേധക്കാര്‍ വഴിയിലുടനീളം ഇവരെ തടയാന്‍ ശ്രമിച്ചു. പോലിസിന്റെ കനത്തസുരക്ഷയിലാണ് ഇവര്‍ ദര്‍ശനം നടത്തിയത്., ഭര്‍ത്താവ് കുമരനും മകന്‍ ശിവയ്ക്കും ഒപ്പമാണ് ലത ശബരിമലയിലെത്തിയത്. പ്രായം സംബന്ധിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ച് തടഞ്ഞതോടെ ഇവരെ പൊലീസ് വളഞ്ഞ് സുരക്ഷയൊരുക്കി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് പൊലീസ് സംരക്ഷണയില്‍ സ്ത്രീ വരുന്നെന്ന മട്ടിലായിരുന്നു പ്രതിഷേധക്കാരുടെ നീക്കങ്ങള്‍. ഇതോടെ ലത ഭയന്നുപോയ അവസ്ഥയിലുമായി. താന്‍ ഇതിന് മുന്‍പ് ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ആദ്യമായാണെന്നും ലത പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss