|    Dec 18 Tue, 2018 12:57 am
FLASH NEWS
Home   >  Kerala   >  

യുവജനോല്‍സവം വിധി നിര്‍ണയത്തിനെത്തിയ ദീപാ നിശാന്തിനെതിരേ പ്രതിഷേധം; മടങ്ങിയത് പോലിസ് വാഹനത്തില്‍

Published : 8th December 2018 | Posted By: mtp rafeek

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ വിധിനിര്‍ണ്ണയത്തിനെത്തിയ ദീപാ നിശാന്തിനെതിരേ പ്രതിഷേധം. വിധി നിര്‍ണയം കഴിഞ്ഞ് പൊലിസ് വാഹനത്തിലാണ് ദീപാ നിശാന്ത് മടങ്ങിയത്. വിവാദത്തോട് പ്രതികരിക്കാന്‍ ദീപാ നിശാന്ത് തയ്യാറായില്ല.

മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി ദീപ നിഷാന്ത് എത്തിയതിന് എതിരെ പ്രതിപക്ഷ യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു വനിതാ പ്രവര്‍ത്തകരും രംഗത്തെത്തി.

എന്നാല്‍, കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്പാണ് ദീപാ നിഷാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി നിശ്ചയിച്ചതെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നും അധികൃതര്‍ നിലപാടെടുത്തു. ദീപാ നിഷാന്തിനെ ഒഴിവാക്കില്ലെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss