|    Nov 18 Sun, 2018 11:49 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ നിരോധനാജ്ഞ

Published : 2nd November 2018 | Posted By: afsal ph

 


പത്തനംതിട്ട: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ മൂന്നിടങ്ങളില്‍ നാളെ മുതല്‍ നിരോധനാജ്ഞ. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാവിലെ മുതല്‍ ആറാം തീയതി രാത്രി വരെയാണ് നിരോധനാജ്ഞ. അഞ്ചാം തിയ്യതി ശബരിമല നട തുറക്കുന്നതിന്റെ മുന്നോടിയായാണ് നിരോധനാജ്ഞ.
ചിത്തിര ആട്ടത്തിനായി അഞ്ചാം തീയതിയാണ് ശബരിമല നട തുറക്കുക. ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്. ഇത് കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മണ്ഡലമകര വിളക്ക് കാലത്തേക്കുള്ള പൊലീസ് വിന്യാസം എങ്ങനെ വേണമെന്ന് നേരത്തെ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം എടുത്തിരുന്നു. 16നാണ് മണ്ഡലമകര വിളക്ക് കാലത്തിനായി ശബരിമല നട തുറക്കുന്നത്. കഴിഞ്ഞ മാസം നട തുറന്നപ്പോളും ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss