|    Sep 19 Wed, 2018 6:51 pm
FLASH NEWS
Home   >  Kerala   >  

ബസ്സിനുള്ളില്‍ കണ്ടക്ടറെ മര്‍ദിച്ച ജീവനക്കാര്‍ക്ക് തടവും പിഴയും

Published : 31st August 2018 | Posted By: mtp rafeek


കണ്ണൂര്‍: കൃത്രിമം നടത്തുന്നുവെന്ന വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറെ ബസിനുള്ളില്‍ മര്‍ദിച്ച സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്കു തടവും പിഴയും. കണ്ണൂര്‍ ഡിപ്പോ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സജിത്ത് സദാനന്ദന്‍, ജീവനക്കാരന്‍ വി വി പ്രവീണ്‍ എന്നിവര്‍ക്കാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി ഒരു മാസത്തെ തടവും 1500 രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇലക്ട്രോണിക് ബില്ലിങ് മെഷീനില്‍ കൃത്രിമം നടത്തി ഇവര്‍ കെഎസ്ആര്‍ടിസിക്കു നഷ്ടമുണ്ടാക്കിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നായിരുന്നു സംഭവം. വാര്‍ത്ത വന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് പി കെ രാജേഷ് എന്ന കണ്ടക്ടറെ ഇരുവരും ബസ്സിനകത്തിട്ടു മര്‍ദിച്ചത്.

ഉന്നതരുടെ ഒത്താശയോടെ സര്‍വീസ് ബുക്ക് തിരുത്തി അനര്‍ഹമായ സ്ഥാനക്കയറ്റം കൈപ്പറ്റിയെന്നും സജിത്ത് സദാനന്ദനെതിരെ ആരോപണമുണ്ട്. ഇയാള്‍ കുറ്റക്കാരനാണെന്നു ചൂണ്ടിക്കാട്ടി 2013ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കെഎസ്ആര്‍ടിസി ഇതുവരെ നടപടിയെടുത്തിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss