Flash News

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമനിധി: കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോടതിയെ സമീപിക്കുന്നു

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമനിധി: കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോടതിയെ സമീപിക്കുന്നു
X
കൊച്ചി: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാന്‍ കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശബരിമലയിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ ആക്രമണങ്ങളെ യോഗം അപലപിച്ചു. സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍ (തിരുവനന്തപുരം) അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി (കോട്ടയം) റിപ്പോര്‍ട്ടും, സംസ്ഥാന ഖജാഞ്ചി ബൈജു പെരുവ കണക്കും അവതരിപ്പിച്ചു.



സംസ്ഥാന വൈസ് പ്രസിഡന്റ് സലിം മുഴിക്കല്‍ (കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തി. ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് (എറണാകുളം) അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ (മലപ്പുറം) സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ ആര്‍ രവീന്ദ്രന്‍ ഏറ്റുമാനൂര്‍ സജി മെഗാസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജാഫര്‍ തങ്ങള്‍, സിദിക്ക് പാനൂര്‍, ദാസ് വട്ടോളി (കോഴിക്കോട്), എ ആര്‍ കരങ്ങാടന്‍ മാഷ്, അരീക്കോട് (മലപ്പുറം), കെ എം അക്ബര്‍ ചാവക്കാട്, മനോജ് കടമ്പാട്ട് (തൃശൂര്‍), അമര്‍നാഥ് ഒറ്റപ്പാലം (പാലക്കാട്), പ്രവീണ്‍ പരപ്പനങ്ങാടി (മലപ്പുറം), ബൈജു മേനാച്ചേരി അങ്കമാലി, സുബ്രമണ്യന്‍ (എറണാകുളം), എ ആര്‍ രവീന്ദ്രന്‍ (കോട്ടയം), ബൈലോണ്‍ വൈക്കം, രാജേഷ് കുറിച്ചിത്തനം, ടൈറ്റ്‌സ് ജേക്കബ്, സന്ദീപ് രാജാക്കാട് (ഇടുക്കി), ഉണ്ണി (തിരുവനന്തപുരം), ഷാനവാസ് (കൊല്ലം) സംസാരിച്ചു.
Next Story

RELATED STORIES

Share it