|    Dec 11 Tue, 2018 1:25 pm
FLASH NEWS
Home   >  Kerala   >  

ദേവസ്വം മന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്റ് ചെയ്തു

Published : 22nd November 2018 | Posted By: G.A.G

കാഞ്ഞങ്ങാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും മന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള മറ്റുള്ളവരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തതിന് മഡിയന്‍ കൂലോം ക്ഷേത്ര മേല്‍ശാന്തി വേലാശ്വരം തെക്കില്ലത്തെ മാധവന്‍ നമ്പൂതിരിയെ ദേവസ്വംബോര്‍ഡ് സസ്‌പെന്റ് ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടേതാണ് നടപടി. കഴിഞ്ഞ 18, 19 തിയ്യതികളില്‍ ദേവസ്വം മന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss