|    Dec 12 Wed, 2018 7:42 pm
FLASH NEWS
Home   >  Kerala   >  

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചു; നടയടച്ച് ശുദ്ധികലശം ആരംഭിച്ചു

Published : 11th November 2018 | Posted By: afsal ph

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കല്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നടയടച്ചു. ആചാര ലംഘനം നടന്നതിനെ തുടര്‍ന്ന് ശുദ്ധികലശത്തിനായാണ് നട അടച്ചത്. ക്ഷേത്രം അടച്ചു തന്ത്രിയുടെ നേതൃത്വത്തില്‍ പരിഹാര ക്രിയകള്‍ നടത്തിയതിന് ശേഷം നട തുറക്കും. ക്ഷേത്രത്തില്‍ അല്പശി ഉത്സവം നടന്നു വരികയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടക്കാനിരുന്ന അല്പശി ഉത്സവ ശീവേലി നടന്നില്ല.
ഹിന്ദു മത വിശ്വാസികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനം. ഇതരമതസ്ഥരായ ഒരു കൂട്ടം ആളുകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിഹാരക്രിയകള്‍ നടക്കുന്നത്. ഇന്ന് രാത്രി വൈകി പരിഹാരക്രിയകള്‍ പൂര്‍ത്തിയാകും എന്നും തുടര്‍ന്ന് ഉത്സവ ശീവേലി ഉണ്ടാകും എന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാളെ നിര്‍മ്മാല്യം മുതല്‍ സാധാരണ സമയങ്ങളില്‍ ദര്‍ശനം ഉണ്ടായിരിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss