|    Nov 13 Tue, 2018 4:06 am
FLASH NEWS
Home   >  National   >  

അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് വെടിയേറ്റ് മരിച്ചു

Published : 2nd November 2018 | Posted By: sruthi srt

പ്രയാഗ് രാജ്: അലഹബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവായ സുമിത് ശുക്ല വെടിയേറ്റ് മരിച്ചു. കാംപസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് വെടിവയ്പുണ്ടായത്.നിരവധി കേസുകളില്‍ പ്രതിയായ സുമിതിന്റെ തലയ്ക്ക് പോലീസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.


ഇയാളും സിഎംപി കോളജ് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് അശുതോഷ് സിങ്ങും തമ്മില്‍ പാര്‍ട്ടിക്കിടെ വാക്ക് തര്‍ക്കം ഉണ്ടായി. ഇതിനു പിന്നാലെ സുമിത്തിന് വെടിയേല്‍ക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ അശുതോഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക സംഘമായിരിക്കും കേസന്വേഷിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss