|    Nov 18 Sun, 2018 3:10 pm
FLASH NEWS
Home   >  National   >  

മഞ്ഞ് വീഴ്ച: ആശുപത്രികളിലടക്കം വൈദ്യുതി ബന്ധം നിലച്ച് കശ്മീര്‍

Published : 4th November 2018 | Posted By: sruthi srt

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ച് ജമ്മുകശ്മീര്‍. ഇന്നലെയാണ് സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളും വൈദ്യുതി ബന്ധം നിലച്ച അവസ്ഥയിലെത്തിയത്. വൈദ്യുതി പുനസ്ഥാപിക്കാന്‍ ഊര്‍ജിത നടപടികള്‍ സ്വീകരിച്ചെങ്കിലും ഇത് സാധ്യമായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നിരവധി ആശുപത്രികളാണ് വൈദ്യുതിയില്ലാത്ത അവസ്ഥയിലുള്ളത്. ഇത് സ്ഥിതി ഗുരുതരമാക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗറില്‍ നിരവധി വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.കുടിവെള്ള വിതരണത്തെയും മഞ്ഞ് വീഴ്ച ബാധിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ ഗതാഗത തടസങ്ങളുമുണ്ട്.ആപ്പിള്‍ അടക്കമുള്ള കൃഷി വിളകള്‍ക്കും കനത്തനാശമാണ് ഉണ്ടായിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss