Flash News

യുവേഫ നാഷന്‍സ് ലീഗില്‍ ഇറ്റലിയെ ഒരു ഗോളില്‍ തകര്‍ത്ത് പോര്‍ച്ചുഗല്‍

യുവേഫ നാഷന്‍സ് ലീഗില്‍ ഇറ്റലിയെ ഒരു ഗോളില്‍ തകര്‍ത്ത് പോര്‍ച്ചുഗല്‍
X

ലിസാബെന്‍: യുവേഫ നേഷന്‍സ് കപ്പിലെ ആദ്യ മല്‍സരത്തിനിറങ്ങിയ പോര്‍ച്ചുഗലിന് ജയത്തോടെ തുടക്കം.മല്‍സരത്തിലാകെ പിറന്ന ഒരു ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. പറങ്കികളുടെ കളിത്തട്ടായ ലിസാബെനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന എ ലീഗിലെ ഗ്രൂപ്പ് മൂന്നിലെ മല്‍സരത്തില്‍ സെവിയ്യ താരം ആന്ദ്രെ സില്‍വയാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് ടീം വെന്നിക്കൊടി പാറിച്ചതെന്നാണ് പോര്‍ച്ചുഗലിന്റെ വിജയത്തിന് ഇരട്ടിമധുരം നല്‍കുന്നത്. ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ പോളണ്ടിനെതിരെ സ്വന്തം നാട്ടില്‍ സമനില വഴങ്ങിയ ശേഷമാണ് ഇറ്റലി പോര്‍ച്ചുഗലിലേക്ക് വിമാനം കയറിയത്.
പോളണ്ടിനെതിരായ മല്‍സരത്തില്‍ ഇറങ്ങിയതില്‍ നിന്ന് ഒമ്പത് മാറ്റങ്ങളുമായാണ് ഇറ്റലി ഇന്നലെ പോര്‍ച്ചുഗലിനെതിരേ കച്ചകെട്ടിയത്. ഗോള്‍ കീപ്പര്‍ ഡോണരുമയും ആദ്യ മല്‍സരത്തില്‍ ആശ്വാസ ഗോളിലൂടെ സമനില നല്‍കിയ ചെല്‍സി താരം ജോര്‍ജിഞ്ഞോയും ഇന്നലെ ഇറ്റാലിയന്‍ ടീമില്‍ സ്ഥാനം കണ്ടെത്തി.
പോര്‍ച്ചുഗലിനായിരുന്നു മല്‍സരത്തില്‍ കൂടുതല്‍ ആധിപത്യം. പന്തടക്കത്തില്‍ മുന്നില്‍ നിന്ന അവര്‍ ഗോള്‍ ശ്രമത്തിലും ഒട്ടും പിറകോട്ടായിരുന്നില്ല. 12 തവണയാണ് പറങ്കിപ്പട ഗോളിനായി പന്ത് പറത്തിയത്. എന്നാല്‍
ഗോള്‍ പോസ്റ്റില്‍ ഇറ്റലി ഗോള്‍ കീപ്പര്‍ ഡോണരുമയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ഇറ്റലിയെ രക്ഷപ്പെടുത്തിയത്. ഗോള്‍ പോസ്റ്റ് ലക്ഷ്യം വച്ച് പോര്‍ച്ചുഗല്‍ മുന്നേറ്റം അഞ്ച് തവണ ലക്ഷ്യത്തിലേക്ക് പായിച്ചപ്പോള്‍ നാലും തടുത്തിട്ടാണ് ഡോണരുമ ഇറ്റാലിയന്‍ നിരയില്‍ തിളങ്ങിയത്.
മല്‍സരത്തിന്റെ 48ാമത്തെ മിനിറ്റിലാണ് ആന്ദ്രേ സില്‍വ ഗോള്‍ നേടിയത്. ആര്‍ പി ലീപ്‌സിഗിന്റെ മുന്നേറ്റ താരം ബ്രൂമയുടെ ക്രോസ്സ് സില്‍വ ഗോളാക്കി മാറ്റുകയായിരുന്നു. മല്‍സരത്തിന്റെ അവസാന ഘട്ടത്തില്‍ ഇറ്റലി മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും പോര്‍ച്ചുഗല്‍ മല്‍സരം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് മൂന്നില്‍ പോളണ്ടിനെയും ഇറ്റലിയെയും മറികടന്ന് പോര്‍ച്ചുഗല്‍ ഒന്നാമതെത്തി. ഒരു മല്‍സരം മാത്രം കളിച്ച പോര്‍ച്ചുഗലിന് മൂന്ന് പോയിന്റാണ്്. അതേ സമയം ഒരു മല്‍സരത്തില്‍ നിന്നും സമനില കണ്ടെത്തി പോളണ്ട് ഒരു പോയിന്റോടെ രണ്ടാമതും രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഓരോ പരാജയവും സമനിലയും വഴങ്ങിയ മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലി വെറും ഒരു പോയിന്റുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

ഗ്രൂപ്പ് സിയില്‍ സ്‌കോട്‌ലന്‍ഡ് 20ത്തിന് അല്‍ബേനിയയെ മറികടന്നു. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷമാണ് സ്‌കോട്ടിഷ് നിര ജയിക്കുന്നത്. അലക്‌സ് മക്‌ലീഷ് ആണ് സ്‌കോട്‌ലന്‍ഡിന്റെ സ്‌കോറര്‍.

സെര്‍ബിയറൊമാനിയ പോരാട്ടം 22ന് സമത്തില്‍ പിരിഞ്ഞു. ഗ്രൂപ്പ സിയില്‍ ആയിരുന്നു ഈ പോരാട്ടം. ആദ്യ പകുതിയില്‍ ഇരുകൂട്ടരും 11ന് ഒപ്പമായിരുന്നു. ലിത്വാനിയയെ 20ത്തിന് കീഴടക്കി മോണ്ടിനെഗ്രോ ആദ്യ വിജയം ആഘോഷിച്ചു. ഗ്രൂപ്പ് ഡിയില്‍ അന്‍ഡോറയും കസാക്കിസ്ഥാനും 11ന് സമനിലയിലയായി.
Next Story

RELATED STORIES

Share it