|    Jul 20 Fri, 2018 1:57 pm
FLASH NEWS
Home   >  Kerala   >  

”ഞങ്ങള്‍ക്കും പറയാനുണ്ട്”; പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി

Published : 25th September 2017 | Posted By: mi.ptk

തിരുവനന്തപുരം: ഹിന്ദുത്വഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന നീക്കത്തിനെതിരേ പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായ പ്രചാരണപരിപാടികള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ ഏഴിന് ശനിയാഴ്ച ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയം മുന്‍നിര്‍ത്തി പുത്തരിക്കണ്ടം മൈതാനിയിലാണ് മഹാസമ്മേളനം നടക്കുക. സംഘാടകസമിതിയുടെ നേതൃത്വത്തില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ഥം, ജില്ലാതല വാഹനജാഥ, തെരുവുനാടകം, ഗൃഹസമ്പര്‍ക്ക പരിപാടി, പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം തുടങ്ങിയ സംഘടിപ്പിക്കും. വാഹനപ്രചാരണ ജാഥകള്‍ക്ക് വിവിധ ജില്ലകളില്‍ തുടക്കംകുറിച്ചു. ജാഥയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 1500ലേറെ കേന്ദ്രങ്ങളില്‍ അതിജീവന കലാസംഘം അവതരിപ്പിക്കുന്ന തെരുവുനാടകങ്ങളും അരങ്ങേറും.
ഹിന്ദുത്വഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന ഭീതിതമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇതിന്റെ ഭാഗമാണ്. ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍, മറുവശത്ത്, അധികാരത്തിന്റെ പിന്‍ബലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി സംഘടനയ്‌ക്കെതിരേ നീക്കം നടത്തുകയാണ് ഹിന്ദുത്വഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതിലുള്ള ജനകീയപ്രക്ഷോഭങ്ങള്‍ നടത്തുകയാണ്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള ഇത്തരം കുല്‍സിത ശ്രമങ്ങളെ പോപുലര്‍ ഫ്രണ്ട് ജനകീയമായി പ്രതിരോധിക്കും. ഇതിന്റെ ഭാഗമായാണ് അടുത്തമാസം ഏഴിന് തിരുവനന്തപുരത്ത് മഹാസമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പോപുലര്‍ ഫ്രണ്ട് ദേശീയ, സംസ്ഥാന നേതാക്കള്‍ക്കു പുറമേ, രാഷ്ട്രീയ, സാംസ്‌കാരിക, പൗരാവകാശ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കുമെന്നും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ അബ്ദുല്‍ സത്താര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss