|    Nov 15 Thu, 2018 8:45 pm
FLASH NEWS
Home   >  National   >  

പോപുലര്‍ ഫ്രണ്ട് നിരോധനം റദ്ദാക്കിയ കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് മില്ലി കൗണ്‍സില്‍

Published : 27th August 2018 | Posted By: afsal ph


ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ സ്വാഗതം ചെയ്തു. പോപുലര്‍ഫ്രണ്ട് നിരോധനത്തെ സാധൂകരിക്കുന്ന യാതൊരു തെളിവും ഹാജരാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മില്ലി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം പ്രസ്താവനയില്‍ പറഞ്ഞു. കോടതി ഉത്തരവിലും ഇത് പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തുന്നതാണ് കോടതി വിധി. സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളേയും ദുര്‍ബലപ്പെടുത്തുന്നവര്‍ക്കുള്ള താക്കീതാണ് ഹൈക്കോടതി വിധിയെന്നും മില്ലി കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
1908ലെ ക്രിമിനല്‍ ഭേദഗതി നിയമത്തിലെ 16ാം വകുപ്പ് പ്രകാരമാണ് ജാര്‍ഖണ്ഡ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചിരുന്നത്. ഇതിനെതിരേ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. സംഘടനക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറും ഹൈക്കോടതി റദ്ദാക്കി.
പ്രസ്തുത നിയമം അനുസരിച്ച് ഒരു സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടിക്രമങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss