|    Dec 11 Tue, 2018 10:15 pm
FLASH NEWS
Home   >  Kerala   >  

പോപുലര്‍ഫ്രണ്ട് നേതാക്കള്‍ തിരുവനന്തപുരം യത്തീംഖാന സന്ദര്‍ശിച്ചു

Published : 24th November 2018 | Posted By: afsal ph

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹാമ്മദാലി ജിന്ന, സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം എന്നിവര്‍ വള്ളക്കടവിലെ തിരുവനന്തപുരം യത്തീംഖാന സന്ദര്‍ശിച്ചു. യത്തീംഖാന ഭാരവാഹികളുടെ സ്വീകരണമേറ്റുവാങ്ങിയ ശേഷം ഇരുവരും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും അവര്‍ക്കാവശ്യമായ പുസ്തകങ്ങളും, സ്ഥാപനത്തിനത്തിലേക്ക് വാട്ടര്‍ പ്യൂരിഫൈഡ് പ്രോസസ്സിങ് മെഷീനും സംഘടനയുടെ ഉപഹാരമായി നല്‍കി. തുടര്‍ന്ന് യത്തീംഖാന അധികൃതര്‍ ഇരുവര്‍ക്കും മെമന്റോ നല്‍കി ആദരിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടി, വ്യവസ്ഥാപിതമായി ഇസ്്‌ലാമിക അധ്യാപനം നടത്തുന്ന സ്ഥാപനം സമൂഹത്തിന് മാതൃകയാണെന്ന് ഇരുവരും സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. യത്തീംഖാന ജനറല്‍ സെക്രട്ടറി സുധീര്‍, വൈസ് പ്രസിഡന്റ് സുലൈമാന്‍, ട്രഷറര്‍ നസ്‌റുല്ല, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം അര്‍ഷദ് നദ്‌വി, ജില്ലാ പ്രസിഡന്റ് സലീം കരമന, സെക്രട്ടറി നവാസ് ഷിഹാബ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss