|    Sep 21 Fri, 2018 1:13 am
FLASH NEWS

ഇടുക്കിയില്‍ പുനരധിവാസ പാക്കേജ് അടിയന്തരമായി നടപ്പാക്കണം: പോപുലര്‍ ഫ്രണ്ട്

Published : 31st August 2018 | Posted By: mtp rafeek

ഇടുക്കി ജില്ലയിലെ ദുരിത ബാധിത മേഖലയായ വണ്ടിപ്പെരിയാറിനു സമീപം തകര്‍ന്ന വീട് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരവും സംഘവും സന്ദര്‍ശിക്കുന്നു

ഇടുക്കി: ജലപ്രളയവും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും മൂലം വീടും സ്വത്തുക്കളുമെല്ലാം നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ ദുരിത ബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ അടിയന്തരമായി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. ജില്ലയിലെ ദുരന്ത മേഖലകളായ വണ്ടിപ്പെരിയാര്‍, കറുപ്പുപാലം, ഇടുക്കി, ചെറുതോണി, തടിയമ്പാട് മേഖലകള്‍ ഇന്നലെ സംസ്ഥാന പ്രസിഡന്റും സംഘവും സന്ദര്‍ശിച്ചു.

ഇടുക്കിയിലുണ്ടായ മഴക്കെടുതി രൂക്ഷമാക്കിയതിനുള്ള മുഖ്യകാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ജനങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. മുന്നറിയിപ്പുകള്‍ പരിഗണിക്കാതെയും മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയും അധികൃതര്‍ സ്വീകരിച്ച നിസ്സംഗതയുടെ പരിണിത ഫലമാണ് ഇത്രയും വലിയ നാശനഷ്ടങ്ങള്‍. ചെറുതോണി അണക്കെട്ടില്‍ നിന്ന് വന്‍തോതില്‍ ഒഴുക്കിയ ജലം കുത്തിയൊലിച്ച് തടിയമ്പാട്, ചെറുതോണി മേഖലകളില്‍ 30 ല്‍ അധികം കുടുംബങ്ങളാണ് വഴിയാധാരമായത്. ഇവരെ പാര്‍പ്പിച്ചിരുന്ന ക്യാംപുകള്‍ പിരിച്ചുവിട്ടിരിക്കുകയാണ്.

തലചായ്ക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെടുന്ന ഇവരെ അടിയന്തരമായി പുനരധിവസിപ്പിക്കാന്‍ നടപടി വേണമെന്നും നസറുദ്ദീന്‍ എളമരം ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി എം കെ അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് നൗഷാദ് മുരിക്കാശ്ശേരി, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്്ദുല്‍ മജീദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇന്ന് അടിമാലി, വെള്ളത്തൂവല്‍ മേഖലകളില്‍ സംഘം സന്ദര്‍ശനം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss