|    Nov 18 Sun, 2018 3:33 pm
FLASH NEWS
Home   >  National   >  

പോപുലര്‍ഫ്രണ്ട് നിരോധനം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: ഇ അബൂബക്കര്‍

Published : 27th August 2018 | Posted By: afsal ph

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദു ചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബൂബക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയെ നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ വര്‍ഗീയ ഫാഷിസ്റ്റ് അജണ്ടകളെ പുറത്തു കൊണ്ടു വരുന്നതാണ് ഹൈക്കോടതി നിരീക്ഷണങ്ങള്‍.

1908ലെ ക്രിമിനല്‍ ഭേദഗതി നിയമമനുസരിച്ച് സംഘടനയെ നിരോധിച്ചത് യാതൊരു നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്ന കോടതി നിരീക്ഷണം സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധതയാണ് വ്യക്തമാക്കുന്നത്. സ്വാഭാവിക നീതിയും ഭരണഘടനയുടെ 19 ആം വകുപ്പും ലംഘിക്കപ്പെട്ടു എന്നും കോടതി ചൂണ്ടിക്കാട്ടി. നിരോധനത്തെ സാധൂകരിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

എതിര്‍ ശബ്ദങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താനുള്ള അധികാരകേന്ദ്രങ്ങളുടെ കുല്‍സിത നീക്കത്തിനുള്ള കനത്ത തിരിച്ചടി കൂടിയാണ് റാഞ്ചി ഹൈക്കോടതി വിധി. ജസ്റ്റിസ് രംഗന്‍ മുഖോപാധ്യായ പുറപ്പെടുവിച്ച ഈ വിധി ഭരണഘടനയുടെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതും സംഘടനാസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് നല്‍കുന്നതുമാണെന്നും ഇ അബൂബക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss