|    Aug 15 Wed, 2018 2:50 am
FLASH NEWS
Home   >  News now   >  

പൊന്നാനി കെഎസ്ആര്‍ടിസി സബ്ഡിപ്പോയില്‍ സംഘര്‍ഷം

Published : 8th August 2018 | Posted By: G.A.G

പൊന്നാനി: പൊന്നാനി കെഎസ്ആര്‍ടിസി സബ്ഡിപ്പോയില്‍ സംഘര്‍ഷം. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ ചേംബറില്‍ കയറി ഒരു വിഭാഗം ബുധനാഴ്ച പത്തരയോടെ അക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഓഫീസില്‍ ഏറെനേരം സംഘര്‍ഷാവസ്ഥയുണ്ടായി.
പണിമുടക്ക് ദിവസമായ ഇന്നലെ ജോലിക്കെത്തിയ ജീവനക്കാരെ ഒരു വിഭാഗം സി ഐ ടി യു പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും ഹാജര്‍ ബുക്കില്‍ തിരുത്ത് വരുത്തുകയും നശിപ്പിക്കുകയും ചെയ്തിരുന്നു .ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം പോലീസും സ്ഥലം എം എല്‍ എ യും ഇടപെട്ട് പരിഹരിച്ചിരുന്നു. എങ്കിലും ഇന്നലെ രാത്രി പത്ത് മണിയോടെ ഒരു സംഘം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നുണ്ടായ കൈയേറ്റം ജീവനക്കാര്‍ ഇടപെട്ടതോടെയാണ് അവസാനിച്ചത്.അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും ആക്രമണമുണ്ടായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss