|    Dec 16 Sun, 2018 1:06 am
FLASH NEWS
Home   >  Kerala   >  

പൊന്നാനിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

Published : 29th August 2018 | Posted By: G.A.G

പൊന്നാനി : ഹാര്‍ബറില്‍ നഗരസഭ മാലിന്യം തള്ളുന്നത് തടഞ്ഞ യുഡിഎഫ് പ്രവര്‍ത്തകരെയും യുത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, കൗണ്‍സിലര്‍മാരായ എന്‍.ഫസലുറഹ്മാന്‍, അതീഖ് തുടങ്ങിയവരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു പൊന്നാനി മുന്‍സിപ്പാലിറ്റി പരിധിയില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഹര്‍ത്താല്‍ ആചരിക്കുവാന്‍ യുഡിഎഫ് ചെയര്‍മാന്‍ വി.പി. ഹുസൈന്‍ കോയ തങ്ങള്‍, കണ്‍വീനര്‍ എം.അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ആഹ്വാനം ചെയ്തു.

മര്‍ദനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസല്‍ തങ്ങള്‍ കൗണ്‍സിലര്‍മാരായ ഫസല്‍ റഹ്മാന്‍. അതീഖ് ,പ്രതിപക്ഷ നേതാവായ നിസാര്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവര്‍ക്കുപുറമെ പതിനഞ്ചോളം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
പ്രത്യേക അനുമതിയുണ്ടെന്ന് പറഞ്ഞാണ് നഗരസഭ ഹാര്‍ബറില്‍ ഒരു മാസത്തേക്ക് മാലിന്യം നിക്ഷേപിക്കുന്നത്. നേരത്തെ ഒരു വാഹനത്തില്‍ മാലിന്യം നിക്ഷേപിച്ചിരുന്നു.തുടര്‍ന്നാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. പൊന്നാനി എസ് ഐ നൗഫലിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് സമരക്കാരെ നേരിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss