|    Nov 20 Tue, 2018 4:54 pm
FLASH NEWS
Home   >  Kerala   >  

തൊഴിലാളികളുമായി നടുക്കടലില്‍ കുടുങ്ങി ബോട്ട്: കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം

Published : 15th August 2018 | Posted By: sruthi srt

പൊന്നാനി: പൊന്നാനിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ട് നടുക്കടലില്‍ കുടുങ്ങി.ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി മാറി.പൊന്നാനിയില്‍ നിന്നും ’30’നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ‘അല്‍ ജുബൈല്‍ ‘എന്ന ഫിഷിംഗ് ബോട്ടാണ് എഞ്ചിന്‍ കേടുവന്ന് കിടക്കുന്നത്.

കാലാവസ്ഥ മോശമായതിനാല്‍ ബോട്ടിനെ കരയ്ക്കു കൊണ്ട് വരാന്‍ പറ്റാത്ത അവസ്ഥയാണ്. ഫിഷറീസ് വകുപ്പും മറ്റു ബോട്ടുകളും ചേര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ ബോട്ടിനെ കരക്കെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എട്ടോളം തൊഴിലാളികളാണ് ബോട്ടിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss