|    Dec 18 Tue, 2018 12:27 am
FLASH NEWS
Home   >  Kerala   >  

ശബരിമലയിലെത്തുന്ന വാഹനങ്ങള്‍ക്കു പോലിസ് പാസ്; ഹൈക്കോടതിയില്‍ ഹരജി

Published : 12th November 2018 | Posted By: afsal ph


കൊച്ചി: മണ്ഡല മകരവിളക്ക് ഉല്‍സവത്തിനായി ശബരിമലയിലെത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലിസ് പാസ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടക്കം മൂന്നു പേര്‍ ഹൈക്കോടതിയെ സമീപിച്ചു. വാഹനം പുറപ്പെടുന്ന സ്ഥലത്തെ പോലിസ് സ്‌റ്റേഷനില്‍ നിന്നു പാസ് വാങ്ങുകയും അത് വാഹനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും വേണം, കെഎസ്ആര്‍ടിസിയില്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത് വേണം ശബരിമലയിലെത്താന്‍ തുടങ്ങിയ വ്യവസ്ഥകള്‍ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹരജി. പാസ് സമ്പ്രദായം പിന്‍വലിക്കാന്‍ നിര്‍ദേശിക്കണം, നിലക്കലില്‍ യാത്ര അവസാനിപ്പിക്കാതെ വാഹനങ്ങളെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കണം, ദര്‍ശനത്തിനെത്തുന്നവര്‍ 48 മണിക്കൂറിനപ്പുറം തങ്ങരുതെന്ന നിര്‍ദേശം പിന്‍വലിക്കണമെന്നും പ്രയാറിന്റെ ഹരജിയില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss