|    Nov 20 Tue, 2018 9:23 pm
FLASH NEWS
Home   >  Kerala   >  

തിരൂരില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍

Published : 5th November 2018 | Posted By: sruthi srt

തിരൂര്‍: പറവണ്ണയില്‍ ഓട്ടം വിളിച്ചിട്ട് പോകാഞ്ഞതിന് ഓട്ടോ െ്രെഡവര്‍ ജാസിമിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി പള്ളത്ത് നൗഷാദ് പോലിസ് കസ്റ്റഡിയില്‍. കൂട്ടുപ്രതിയും ഇയാളുടെ സഹോദരനുമായ ആദം സംഭവ ദിവസം തന്നെ പിടിയിലായിരുന്നു. കൃത്യ ശേഷം ഒളിവില്‍ പോയ നൗഷാദ് ഗള്‍ഫിലേക്ക് കടന്നിരുന്നു.

അവിടെ നിന്നും തന്ത്രപൂര്‍വ്വം വരുത്തിയ പോലിസ് തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. ഗുണ്ടാ പശ്ചാത്തലമുള്ള പ്രതികളെ പോലിസ് പിടികൂടുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനിറങ്ങാനിരിക്കെയാണ് നൗഷാദിനെ കസ്റ്റഡിയിലെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss