|    Oct 20 Sat, 2018 6:37 am
FLASH NEWS
Home   >  News now   >  

പ്ലാസ്റ്റിക് മുട്ടക്ക് ശേഷം ഇതാ ‘വെജിറ്റബിള്‍ മുട്ട’

Published : 23rd September 2017 | Posted By: mi.ptk

ഇനി വെജിറ്റേറിയന്‍മാര്‍ക്കും ധൈര്യമായി മുട്ട കഴിക്കാം. പൂര്‍ണമായും വെജിറ്റേറിയനായ മുട്ട ഉടന്‍ തന്നെ വിപണിയിലെത്തും. പച്ചക്കറികളില്‍നിന്ന് മാത്രമായി നിര്‍മ്മിച്ച പുഴുങ്ങിയ മുട്ടയാണ് അടുത്തുതന്നെ വിപണി പിടിക്കാനെത്തുക. വി-എഗ്ഗ്-ഇ (V-egg-ie) എന്ന പേരിലെത്തുന്ന കൃത്രിമ മുട്ട ഇറ്റലിയിലെ യൂഡിന്‍ സര്‍വകലാശാലയിലെ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളാണ് വികസിപ്പിച്ചത്. ഉള്ളിലെ മഞ്ഞക്കരുവുള്‍പ്പെടെ, രൂപത്തിലും ഭാവത്തിലും യഥാര്‍ഥ മുട്ടയുടെ അതേ ഗുണഗണങ്ങളോടുകൂടിയാണ് പച്ചക്കറി മുട്ടയും വികസിപ്പിച്ചത്.
സോയാബീനില്‍നിന്നും വെജിറ്റബിള്‍ ഓയിലില്‍നിന്നുമാണ് ഈ മുട്ടയുണ്ടാക്കുന്നത്. ഇതില്‍ ചേര്‍ക്കുന്ന ഉപ്പില്‍നിന്നാണ് മുട്ടയുടേതിന് സമാനമായ രുചി കിട്ടുന്നത്. വെജിറ്റബിള്‍ മുട്ടക്ക് കൊളസ്‌ട്രോളിനെ ചെറുക്കാന്‍ കഴിയുമെന്നും ഗവേഷക വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നുണ്ട്. ഒന്നരവര്‍ഷത്തോളം ഗവേഷണം നടത്തിയാണ് യൂഡിന്‍ സര്‍വകലാശാലയിലെ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ പച്ചക്കറി മുട്ട സൃഷ്ടിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss