|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  Kerala   >  

ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന പരാതിയുമായി യുവ കവി എസ് കലേഷ്

Published : 30th November 2018 | Posted By: G.A.G

തൃശൂര്‍: എഴുത്തുകാരി ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ച് വികലമാക്കിയെന്ന് യുവകവി എസ് കലേഷ്. കവിത മോഷ്ടിച്ച് എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ആളല്ല താനെന്ന് ദീപ നിശാന്ത്. എഴുത്തുകാരിയും തൃശൂര്‍ കേരളവര്‍മ്മ കോളജ് അധ്യാപികമായുമായ ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധികരിച്ചെന്ന പരാതിയുമായി യുവ കവി എസ് കലേഷാണ് ഫെയസ്ബുക്കില്‍ പോസ്റ്റിട്ടത്. 2011 ല്‍ താന്‍ ബ്ലോഗില്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍ നീ’ എന്ന തന്റെ കവിത അതേപടിയും മറ്റു ചിലയിടത്ത് വികലമാക്കിയും ദീപ നിശാന്തിന്റെ പേരില്‍ ഒരു സര്‍വീസ് വാരികയില്‍ പ്രസിദ്ധികരിച്ചുവെന്നാണ് എസ് കലേഷ് ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ആരോപണം തള്ളി ദീപ നിശാന്ത് രംഗത്ത് എത്തി. താന്‍ കവിത മോഷ്ടിച്ചിട്ടില്ല. മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് താന്നെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെതന്നെ വിശ്വിസിക്കട്ടെയെന്ന് ദീപ നിശാന്ത് പറഞ്ഞു. ഇക്കാര്യത്തില്‍ തുറന്നുപറയാന്‍ ചില പരിമിതികളുണ്ട്. കവിതയല്ല തന്റെ പ്രവര്‍ത്തന മേഖലയെന്നും അതുകൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്നും ദീപാ നിശാന്ത് വ്യക്തമാക്കി. അതേസമയം കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ച ദീപാ നിശാന്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തി. തൃശൂര്‍ സാഹിത്യ അക്കാദമിക്ക് മുന്നില്‍ നടന്ന സംഗമത്തില്‍ ദീപ നിശാന്തിന് പ്രതീകാത്മകമായി ബണ്ടിച്ചോര്‍ പുരസ്‌കാരം നല്‍കി പ്രതിഷേധിച്ചു. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് പി ഗോപിനാഥ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ജോര്‍ജ്, രേഷ്മ സുജിത്ത് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss