|    Dec 11 Tue, 2018 11:28 am
FLASH NEWS
Home   >  Kerala   >  

പി കെ ശശിക്കെതിരേ നടപടിയുണ്ടാവുമോ..?; സിപിഎം സംസ്ഥാന സമിതി യോഗം 23ന്

Published : 14th November 2018 | Posted By: basheer pamburuthi

പാലക്കാട്: ലൈംഗികമായ ഉദ്ദേശ്യത്തോടെ പെരുമാറിയെന്ന ഡിവൈഎഫ് ഐ വനിതാ നേതാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ നടപടിയുണ്ടാവുമോയെന്ന് 23ന് അറിയാം. നിയമസഭാ സമ്മേളനത്തിനു മുമ്പ് തന്നെ തീരുമാനം വേണമെന്ന ആവശ്യം ശക്തമായതിനാലാണ് 23നു
സിപിഎം പ്രത്യേക സംസ്ഥാന സമിതി വിഷയം ചര്‍ച്ചചെയ്യുന്നത്. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സംസ്ഥാന സമിതി ചേരുന്നതെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തന്റെ പരാതിയില്‍ രണ്ടംഗ അന്വേഷണ പാര്‍ട്ടി കമ്മീഷന്‍ നടത്തിയ റിപോര്‍ട്ട് വൈകുന്നുവെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗമായ പരാതിക്കാരി ഈയിടെ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ശശിയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് അടക്കമാണു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഇ-മെയില്‍ വഴി പരാതി അയച്ചത്. മാത്രമല്ല, അന്വേഷണ കമ്മീഷന്‍ അംഗം ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയനോടൊപ്പം വേദി പങ്കിട്ടത് ആശങ്കയുണ്ടാക്കുന്നുവെന്നും സര്‍വീസ് സംഘടനാ ഭാരവാഹി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായും യുവതി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിനു മുമ്പ് റിപോര്‍ട്ട് നല്‍കാന്‍ കമ്മിഷനു സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss