|    Dec 19 Wed, 2018 5:35 pm
FLASH NEWS
Home   >  Kerala   >  

അനാരോഗ്യം; പി കെ ശശി എംഎല്‍എയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

Published : 8th September 2018 | Posted By: mtp rafeek

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവില്‍ നിന്ന് ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.

പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ പി കെ ശശിയോട് സിപിഎം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് ശശിക്ക് താക്കീത് നല്‍കിയത്. ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുള്‍പ്പെട്ടെ സമിതിയെ സിപിഎം നിയോഗിച്ചിരുന്നു. അന്വേഷണ റിപോര്‍ട്ട് ലഭിച്ചാല്‍ ശശിക്കെതിരേ നടപടി ഉണ്ടാവുമെന്ന് സിപിഎം ഇന്നലെ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയത്. വെള്ളിയാഴ്ച ശശിക്കെതിരെ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss