|    Nov 21 Wed, 2018 5:28 pm
FLASH NEWS
Home   >  Kerala   >  

പി കെ ശശി എംഎല്‍എക്കെതിരായ പരാതി: അന്വേഷണം പൂര്‍ത്തിയായെന്ന് സിപിഎം കേന്ദ്രനേതൃത്വം

Published : 8th November 2018 | Posted By: basheer pamburuthi

പാലക്കാട്: പി കെ ശശി എംഎല്‍എക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗികാരോപണം സംബന്ധിച്ച പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പരിഗണിക്കും. യുവതി വീണ്ടും അയച്ചതായി പറയപ്പെടുന്ന പരാതി പരിഗണനയ്ക്കു വന്നിട്ടില്ലെന്നും നേതൃത്വം അറിയിച്ചു. അതേസമയം, താന്‍ നല്‍കിയ പരാതിയില്‍ പാര്‍ട്ടി കമ്മീഷന്‍ നടത്തുന്ന അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ചില ഉന്നത നേതാക്കള്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കാണിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു യുവതി വീണ്ടും പരാതി നല്‍കി. ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. പാര്‍ട്ടിയുടെ അന്വേഷണം നടക്കുമ്പോള്‍ തന്നെ ഒരു പരിപാടിയുടെ ജാഥാ ക്യാപ്റ്റനായി പി കെ ശശിയെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. അന്വേഷണ കമ്മീഷന്‍ സെപ്തംബറില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. കമ്മീഷന്‍ അംഗമായ എ കെ ബാലന്‍ ശശിയുമായി വേദി പങ്കിട്ടതും പരാതിയില്‍ ഡിവൈഎഫ്‌ഐ വനിതാനേതാവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss