|    Dec 14 Fri, 2018 7:58 pm
FLASH NEWS
Home   >  Kerala   >  

പികെ ശശിക്ക് സസ്‌പെന്‍ഷന്‍

Published : 26th November 2018 | Posted By: G.A.G

തിരുവനന്തപുരം : ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയനായ ഷൊര്‍ണൂര്‍ എം എല്‍ എയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സിപിഎം സസ്‌പെന്‍ഡ് ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് നടപടി. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടി നേതാക്കള്‍ക്ക് യോജിക്കാത്ത രീതിയില്‍ മോശമായ സംഭാഷണം നടത്തിയതിന്റെ പേരിലാണ് നടപടിയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
ശശിക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടാത്താപ്പ് ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ജാഥാ ക്യാപ്റ്റനായി പികെ ശശിയെ നിയോഗിച്ചതിലും വിഎസ് കത്തിലൂടെ അതൃപ്തി അറിയിച്ചിരുന്നു.
പാര്‍്ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്നും ശശി പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss