|    Sep 26 Wed, 2018 8:06 am
FLASH NEWS
Home   >  Kerala   >  

മാതാപിതാക്കളെയും മകളെയും വിഷംകൊടുത്തു കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

Published : 24th August 2018 | Posted By: mtp rafeek

കണ്ണൂര്‍: കേരളത്തെ ഞെട്ടിച്ച പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം അച്ഛനേയും അമ്മയേയും മകളെയും വിഷം കൊടുത്ത കൊന്ന കേസിലെ പ്രതിയായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വനിതാ സബ്ജയിലില്‍ തടവിലായിരുന്നു സൗമ്യ. സെല്ലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗമ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഈ കേസിലെ ഏക പ്രതിയാണ് സൗമ്യ. മാതാപിതാക്കളേയും മകളേയും കൊന്ന ശേഷം സൗമ്യ വിഷം കഴിച്ചിരുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യാനല്ല കൊലപാതകങ്ങളില്‍ തന്നെ സംശയിക്കാതിരിക്കാനാണ് സൗമ്യ വിഷം കഴിച്ചതെന്നായിരുന്നു അന്ന് പൊലിസിന്റെ കണ്ടെത്തല്‍.

അതേസമയം, ആത്മഹത്യാ പ്രവണതയുള്ള സൗമ്യയെ പോലൊരു പ്രതിയെ ഒറ്റയ്ക്ക് താമസിപ്പിച്ചതിലും ആവശ്യമായ നിരീക്ഷണം ഉറപ്പാക്കാത്തതിലും ജയില്‍ അധികൃതര്‍ക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടായേക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss