|    Dec 15 Sat, 2018 1:21 am
FLASH NEWS
Home   >  Kerala   >  

ശബരിമല: ഗവര്‍ണര്‍-മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Published : 22nd November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവവും രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്കു 2.30നു തുടങ്ങിയ അര മണിക്കൂര്‍ കൂടിക്കാഴ്ചയില്‍ ശബരിമലയിലെ കുടിവെള്ളം, ശുചിമുറി, നിലയ്ക്കല്‍, പമ്പ, സന്നിധാന്‍ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത തുടങ്ങിയ പരാതികള്‍ ചര്‍ച്ചചെയ്തു. നിലയ്ക്കല്‍, പമ്പ തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. കൂടാതെ, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച വിഷയങ്ങളും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പോലിസ് നടപടി സംബന്ധിച്ച പരാതികളും നിരോധനാജ്ഞ പിന്‍വലിക്കുന്നതു സംബന്ധിച്ച സാധ്യതയും, വിഷയത്തിലെ ഹൈക്കോടതി പരാമര്‍ശങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss