|    Nov 21 Wed, 2018 11:10 pm
FLASH NEWS
Home   >  Kerala   >  

ബിജെപി അജണ്ട വ്യക്തമായി; തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ലെന്നും മുഖ്യമന്ത്രി

Published : 5th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: ശബരിമലയില്‍ കലാപത്തിനുള്ള ബിജെപി അജണ്ട വ്യക്തമായെന്നും തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കലാപഭൂമിയാക്കരുത് എന്ന പ്രമേയത്തില്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കണ്ണൂരില്‍ നടത്തിയ ജില്ലാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്ത്രിക്ക് നിയപോദേശം നേടാന്‍ അവകാശമുണ്ട്. പക്ഷേ അതിന് ഉത്തരവാദിത്തപ്പെട്ട വേറെ ആളുകളുണ്ട്. തന്ത്രി നിയമോപദേശം നേടേണ്ടത് ബിജെപിയോടല്ല. ആ ഘട്ടത്തിലുണ്ടായ പ്രത്യേക കൂട്ടുകെട്ടില്‍ തന്ത്രിയും ഭാഗവാക്കായി. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. തന്ത്രിക്ക് വിശ്വാസം ബിജെപി സംസ്ഥാന പ്രസിഡന്റിലാണ് എന്നാണ് പറയുന്നത്. ശബരിമലയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തന്ത്രി വിശ്വസിക്കുന്നത് വിചിത്രമാണ്. ശബരിമലയില്‍ അക്രമം നടത്തിയത് ബിജെപിയാണെന്ന് ശ്രീധരന്‍ പിള്ള പച്ചയായി പറഞ്ഞ ബിജെപിയുടെ സ്ട്രാറ്റജിയാണു നടപ്പാക്കിയത്. ഇക്കാര്യം ശ്രീധരന്‍പിള്ള ഇടയ്ക്കിടെ പറയുന്നുണ്ട്. വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയെയും രാജകുടുംബകത്തെയും ക്ഷണിച്ചിരുന്നു. അവര്‍ വരുമെന്നാണ് പ്രതീക്ഷിച്ചത്. ഇപ്പൊഴാണ് അവര്‍ വരാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായത്. ബിജെപിയുടെ അജണ്ടകള്‍ നടപ്പാക്കുന്ന ആളുകളായി ഇവരെ മാറ്റിയെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോയത് ആര്‍എസ്എസിന്റെ ഭാഗമായ ആളുകളാണ്. പുരുഷന് തുല്യമായ അവകാശം സ്ത്രീകള്‍ക്കും ഉണ്ട് എന്നാണ് ഇടതുപക്ഷത്തിന്റെ എക്കാലത്തെയും നിലപാട്. എന്നാല്‍ ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ഹിന്ദു പണ്ഡിതന്മാരോട് അഭിപ്രായം ആരായണമെന്നുമാണ് ഇടതുപക്ഷം അന്ന് സത്യവാങ്മൂലം നല്‍കിയത്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ട സ്ഥാപനമാണ് സുപ്രിംകോടതി. ഇപ്പോഴും ആര്‍എസ്എസ് പറയുന്നത് സ്ത്രീ പ്രവേശനത്തിന് അനുകൂലമായാണ്. നുണ പറയുന്നതില്‍ സംഘപരിവാറിനെ തോല്‍പിക്കാനാവില്ല. രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നിലെല്ലാം സംഘപരിവാറിന്റെ നുണപ്രചാരണങ്ങളായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss