|    Aug 19 Sun, 2018 5:44 pm
FLASH NEWS
Home   >  Kerala   >  

മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ സംഘ്പരിവാര്‍ അനുകൂലികളും; മൂന്നു പേരെ തിരിച്ചയച്ചതായി റിപോര്‍ട്ട്

Published : 1st August 2018 | Posted By: sruthi srt

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ചുമതലയുളള പോലിസുകാര്‍ക്ക് ആര്‍എസ്എസും സംഘ് പരിവാറുമായും അടുത്തബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മൂന്നു പേരെ ക്യാമ്പുകളിലേക്ക് തിരിച്ചയച്ചതായി റിപോര്‍ട്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുളള ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ സുരക്ഷാ ചുമതലകളില്‍ നിന്നും നീക്കിയതെന്നും പ്രാദേശിക ന്യൂസ് സൈറ്റാണ് വ്യക്തമാക്കിയത്.ആര്‍എസ്എസ് ബന്ധം മാത്രമല്ല മറ്റ് ചില കാരണങ്ങളും ഇവരെ പുറത്താക്കിയതിന് പിന്നിലുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss