|    Dec 18 Tue, 2018 12:27 am
FLASH NEWS
Home   >  Kerala   >  

തന്നെ ചവിട്ടാനുള്ള ശേഷി ആ കാലിനില്ല; രാധാകൃഷ്ണനു മറുപടിയുമായി പിണറായി

Published : 19th November 2018 | Posted By: basheer pamburuthi

മലപ്പുറം: എന്നെ ചവിട്ടി കടലിലിടും എന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞതെന്നും അതിനുള്ള ശേഷിയൊന്നും ആ കാലിനില്ലെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മലപ്പുറത്ത് നടന്ന സിപിഎം പൊതുയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാധാകൃഷ്ണനെപോലെയല്ല, ഈ ശരീരത്തില്‍ ചവിട്ടുകൊള്ളാത്ത ഒരു ഭാഗവുമില്ല. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകൊണ്ട ശരീരമാണിത്. രാധാകൃഷ്ണനു കയറിക്കളിക്കാനുള്ളതല്ല. അങ്ങനെയൊക്കെ പറഞ്ഞാല്‍ വളരെ മോശമാവും കേട്ടോ. അത്തരം ഭീഷണിയെയൊന്നും താന്‍ വകവയ്ക്കില്ലെന്ന സാമാന്യബുദ്ധിയെങ്കിലും വേണ്ടേ രാധാകൃഷ്ണാ. ആ ആഗ്രഹം മനസ്സില്‍ വച്ചാല്‍ മതി. അതിനു പറ്റില്ലെങ്കില്‍ വൈക്കോല്‍ കൊണ്ടൊരു രൂപമുണ്ടാക്കി അതിനെ ചവിട്ടി കടലില്‍ തള്ളിയിട്ടോ. ഞാന്‍ ജീവിതമാരംഭിച്ചത് പോലിസുകാര്‍ക്കൊപ്പമല്ല. പിണറായിയെ നിങ്ങള്‍ പരിചയപ്പെടുമ്പോഴും പോലിസ് ഒപ്പമില്ല. നിങ്ങള്‍ വലിയ വില്ലാളിവീരന്‍മാരെന്നാണ് ധാരണ. ഒരു വില്ലാളിവീരന്മാരുമല്ല. സുരേഷ് ഗോപിയുടെ ആ ഡയലോഗ് ആണ് ഇപ്പോള്‍ പറയേണ്ടത്. ഇപ്പോള്‍ ഞാന്‍ അതിനു തയാറാവുന്നില്ല. അതുകൊണ്ട് അതൊന്നും ഇങ്ങോട്ടു വേണ്ട. ശബരിമലയില്‍ ക്രിമിനലുകളെ ഇറക്കിയാല്‍ ശക്തമായി നേരിടും. ഒരു ‘പിത്താട്ടവും’ അനുവദിക്കില്ല. നിയമവാഴ്ചയുള്ള രാജ്യത്ത് ക്രമസമാധാനനില പാലിക്കാന്‍ സര്‍ക്കാരിനു പൂര്‍ണചുമതലയുണ്ട്. പ്രശ്‌നമുണ്ടാക്കാന്‍ പുറപ്പെട്ടാല്‍ മോശമായ നിലയുണ്ടാവും. മതനിരപേക്ഷതയുടെ പ്രതീകമായ ശബരിമല ക്ഷേത്രം കൈയടക്കാനും തകര്‍ക്കാനുമാണു സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss