|    Dec 14 Fri, 2018 3:18 pm
FLASH NEWS
Home   >  Kerala   >  

ഫാഷിസം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു: ഒ എം എ സലാം

Published : 12th November 2018 | Posted By: G.A.G

തൃശൂര്‍ : ഫാഷിസം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ ഒ എം എ സലാം. പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത്, മുസ്‌ലിം വേട്ട നടത്തി ഫാഷിസം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരന്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്നത് സംഘ്പരിവാറിന് താല്‍ക്കാലിക രാഷ്ട്രീയ ലാഭം നല്‍കുമെങ്കിലും അതിന്റെ തിക്ത ഫലങ്ങള്‍ തലമുറകളെ ബാധിക്കുന്നതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന പ്രസിഡണ്ട് നാസറുദ്ധീന്‍ എളമരം, ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, സംസ്ഥാന സമിതി അംഗങ്ങളായ കെ മുഹമ്മദലി, അര്‍ഷദ് നദ്‌വി വിവിധ സെഷനുകളില്‍ പ്രവര്‍ത്തകരുമായി സംവദിച്ചു. ജില്ലാ പ്രസിഡണ്ട് വി എസ് അബൂബക്കര്‍, ജില്ലാ സെക്രട്ടറി സിദ്ദീഖുല്‍ അക്ബര്‍, ഷഫീഖ് സംബന്ധിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss