|    Sep 21 Fri, 2018 5:56 am
FLASH NEWS
Home   >  National   >  

സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റ്; ഹരജി സുപ്രിം കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും

Published : 29th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരേ ഫയല്‍ ചെയ്ത ഹരജി ഇന്ന് ഉച്ചയ്ക്ക് ശേഷം സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 3.45നാണ് ഹരജി പരിഗണിക്കുക.

കവി വരവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, സാമൂഹിക പ്രവര്‍ത്തകരായ അരുണ്‍ ഫെറേര, ഗൗതം നവ്‌ലാഖ, വെര്‍നണ്‍ ഗോണ്‍സാല്‍വസ് എന്നിവരെ പുനെ പോലിസ് ആണ് വിവിധ നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

ജനുവരിയില്‍ ഭീമ കൊരേഗാവില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജൂണില്‍ അറസ്റ്റിലായ സുധീര്‍ ദാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്, റോണ വില്‍സണ്‍, ഷോമ സെന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലിസിന്റെ അവകാശ വാദം.

കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഥാപര്‍, ദാരുവാല എന്നിവര്‍ക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. അറസ്റ്റിലായ പ്രതികള്‍ വലിയൊരു ഗൂഡാലോചന നടത്തുകയായിരുന്നുവെന്നും 35 കോളജുകള്‍ കേന്ദ്രീകരിച്ച് റിക്രൂട്ട്‌മെന്റിന് പദ്ധതിയിട്ടിരുന്നുവെന്നും പൂനെ പോലിസ് വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss