|    Nov 21 Wed, 2018 5:17 pm
FLASH NEWS
Home   >  National   >  

മൊഴിമാറ്റം: കഠ്‌വ കേസ് സാക്ഷിക്കെതിരേ നടപടി

Published : 8th November 2018 | Posted By: afsal ph

ജമ്മു: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ നേരത്തേ നല്‍കിയ മൊഴിയില്‍ നിന്ന് പിന്‍മാറിയ സാക്ഷിക്കെതിരേ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. അജയ് കുമാര്‍ എന്ന അജുവാണ് മൊഴി മാറ്റിയത്. ജമ്മുകശ്മീര്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 479- ബി വകുപ്പുപ്രകാരം നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ തിങ്കളാഴ്ച ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അജയ് കുമാറിന് പത്താന്‍കോട്ട് സെഷന്‍സ് ജഡ്ജി തേജ്‌വിന്ദര്‍ സിങ് നോട്ടീസയച്ചിട്ടുണ്ട്.
കുമാറിന്റെ മൊഴി ഈ വര്‍ഷം ഫെബ്രുവരി 27നാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നതു സംബന്ധിച്ച് പര്‍വേഷ് കുമാര്‍ എന്ന മന്നു കൃത്യമായ വിവരങ്ങള്‍ തനിക്കു നല്‍കിയെന്നാണ് അജയ് കുമാര്‍ മൊഴി നല്‍കിയത്. എന്നാല്‍, പ്രോസിക്യൂഷന്‍ സാക്ഷിയെന്ന നിലയില്‍ മുമ്പ് നല്‍കിയ മൊഴിയില്‍ നിന്ന് അയാള്‍ പിന്‍മാറുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss