|    Dec 10 Mon, 2018 1:13 am
FLASH NEWS
Home   >  Kerala   >  

സിപിഎമ്മുമായി പിരിഞ്ഞു; ബിജെപിയെ കൂട്ടുപിടിച്ച് പി സി ജോര്‍ജ്ജ്

Published : 26th November 2018 | Posted By: basheer pamburuthi

 

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി സിപിഎമ്മുമായുള്ള ബന്ധം പിരിഞ്ഞു. ബിജെപിയുമായി കൂട്ടുപിടിച്ച്, സിപിഎം ഭരിക്കുന്ന പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കി. പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകള്‍ സിപിഎം-ജനപക്ഷം ധാരണയിലാണു ഭരണം നടക്കുന്നത്. പൂഞ്ഞാറില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിനു നല്‍കണമെന്നാണു ധാരണ. എന്നാല്‍ ശബരിമല യുവതീപ്രവേശനത്തോടെ സിപിഎമ്മും പി സി ജോര്‍ജ്ജും തമ്മിലുള്ള അസ്വാരസ്യത്തോടെ ധാരണയില്‍ മാറ്റം വന്നു. പ്രസിഡന്റ് പദവി ഒഴിയേണ്ടെന്നു സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ജനപക്ഷം പ്രതിനിധി ലിസമ്മ സണ്ണി രാജിവക്കുകയും സിപിഎം പ്രതിനിധിയായ പ്രസിഡന്റ് രമേശ് ബി വെട്ടിമറ്റത്തിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് ബിജെപിയെ കൂട്ടുപിടിച്ചും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജനപക്ഷം തീരുമാനിച്ചത്. കോണ്‍ഗ്രസ് മൂന്ന്, ജനപക്ഷം മൂന്ന്, എല്‍ഡിഎഫ് അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെയാണ് പൂഞ്ഞാറിലെ കക്ഷിനില. സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്ന ജനപക്ഷവുമായി ബന്ധം വേണ്ടെന്നാണു സിപിഎം തീരുമാനിമെന്നാണു ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫിന്റെ വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss