|    Dec 18 Tue, 2018 1:05 am
FLASH NEWS
Home   >  Kerala   >  

പി സി ജോര്‍ജിന്റെ ബിജെപി കൂട്ടുകെട്ടിനെതിരേ പ്രതിഷേധം: ജനപക്ഷം വൈസ് ചെയര്‍മാനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു

Published : 3rd December 2018 | Posted By: G.A.G

ഈരാറ്റുപേട്ട: പി സി ജോര്‍ജ് എംഎല്‍എയുടെ ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് കേരള ജനപക്ഷം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ വൈസ് ചെയര്‍മാന്‍ പി ഇ മുഹമ്മദ് സക്കീറിന് സസ്‌പെന്‍ഷന്‍. സക്കീറിനെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായും പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്റ് ചെയ്തതായും ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള ജനപക്ഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന രാഷ്ട്രീയചര്‍ച്ചകളെ സത്യവിരുദ്ധമായി പൊതുസമൂഹത്തില്‍ പ്രചരിപ്പിച്ച് കേരള ജനപക്ഷത്തെ സമൂഹ മധ്യത്തില്‍ മോശമാക്കാന്‍ ശ്രമിച്ചെന്നും ശത്രുക്കളുമായി ചേര്‍ന്ന് സംഘടനാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.
മുഹമ്മദ് സക്കീറിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇ കെ ഹസന്‍കുട്ടി, എസ് ഭാസ്‌കരന്‍പിള്ള, ജോസ് കോലടി, സജ്ജാദ് റമ്പാനി, പി എസ് എം റംലി എന്നിവരടങ്ങിയ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായും പി സി ജോര്‍ജ് അറിയിച്ചു. ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം നിയമസഭയില്‍ സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ ജനപക്ഷം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചെയര്‍മാന്‍ പി സി ജോര്‍ജ് തീരുമാനമെടുത്തതാണ് മുഹമ്മദ് സക്കീറുള്‍പ്പടെയുള്ള ഒരുവിഭാഗത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്. തന്റെ തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള വിയോജനം രേഖപ്പെടുത്തി മുഹമ്മദ് സക്കീര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss